ഇരിങ്ങാലക്കുടയിൽ നിന്നുള്ള പമ്പ സ്പെഷ്യൽ സർവ്വീസിന് തുടക്കമായി…
ഇരിങ്ങാലക്കുട:കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് കെഎസ്ആർടിസി ഇരിങ്ങാലക്കുട നടത്തുന്ന പ്രത്യേക പമ്പ സർവ്വീസിന് തുടക്കമായി.എല്ലാ വ്യാഴാഴ്ചകളിലും തുടർന്ന് ബുക്കിങ്ങ് അനുസരിച്ചുമാണ് പമ്പ സ്പെഷ്യൽ സർവ്വീസുകൾ. ശബരിമല യാത്ര പൂർത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിന് ഒരു ഭക്തനുള്ള യാത്ര ചെലവ് 1000/- രൂപയാണ്.50 സീറ്റ് ഫുൾബുക്കിങ്ങ് എടുക്കുന്ന ഭക്തർക്ക് ഏതു ദിവസവും സേവനംലഭ്യമാക്കും.കെ.എസ്.ആർ.ടി.സി ഒരുക്കുന്ന ശബരിമല യാത്ര മന്ത്രി ഡോ ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷനായിരുന്നു. കെ.എസ്.ആര്.ടി.സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ജെ. സുനില്‍, വികസനസമിതി ചെയര്മാന് കൃഷ്ണന്‍കുട്ടി, ജയന് അരിമ്പ്ര, ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ കെ.എ. ഷിജിത്ത്,ക്ലസ്റ്റര്‍ ഓഫീസര്‍ ടി.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.