കാലിത്തീറ്റ ഫാക്ടറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ;പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവർ…

കാലിത്തീറ്റ ഫാക്ടറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ;പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവർ…

കൊടകര: മറ്റത്തൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാലിത്തീറ്റ ഫാക്ടറി ഉടമ , സ്ഥാപനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ജീവനക്കാരിയുടെ സുഹൃത്തുകൾ സ്ഥാപനമുടമയുടെ കമ്പനിയിലേക്ക് അതിക്രമിച്ച് കയറി ഉടമയെ മർദ്ദിച്ചും പിന്നീട് ഭയപ്പെടുത്തി ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളായ അജിത്ത് (34 വയസ്സ് ) കാട്ടികുളം വീട്, ചുങ്കാൽ , മറ്റത്തൂർ,
മണികണ്ഠൻ ( 31 വയസ് ) കല്ലേറ്റുകുഴിയിൽ ഹൗസ്, പെരുവെല്ലൂർ, മുല്ലശ്ശേരി എന്നിവരെയാണ് കൊടകര സി ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. 2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ ജാമ്യം നേടുവാൻ ശ്രമിച്ചെങ്കിൽ ജാമ്യം നിരസിക്കുകയാണുണ്ടായത്. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ മാരായ പി.ജി.അനൂപ്, തോമസ്സ്. വി.ജെ, സിനിയർ സിവിൽ പോലിസ് ഓഫിസർമാരായ ഷാജു ചാതേലി, ലിജോൺ എന്നിവരുണ്ടായിരുന്നു.

Please follow and like us: