കല്ലേറ്റുംകരയിലെ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ …

കല്ലേറ്റുംകരയിലെ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ …

ഇരിങ്ങാലക്കുട: പട്ടാപ്പകൽ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് കവർന്ന പ്രതി അറസ്റ്റിൽ . നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് വീട്ടിൽ രതീഷ് (47) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ മാസം 19 ന് കല്ലേറ്റുങ്കര പള്ളിനടയിലുള്ള സ്ഥാപനത്തിൽ നിന്നാണ് 9500 രൂപയും ഫോണും അടങ്ങുന്ന ബാഗ് പ്രതി കവർന്നത്. പിടിയിലായ പ്രതിക്ക് പുതുക്കാട്, തിരൂർ എന്നീ സ്‌റ്റേഷനുകളിൽ ബൈക്കുകൾ കവർന്നതിനും കൊടുങ്ങല്ലൂരിൽ മൊബൈൽ ഫോൺ മോഷ്ടിച്ചതിനും കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Please follow and like us: