ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ആക്രിക്കടയിൽ നിന്ന് മോഷണത്തിന് ശ്രമിച്ച എസ്എൻ പുരം സ്വദേശികൾ അറസ്റ്റിൽ …

ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ആക്രിക്കടയിൽ നിന്ന് മോഷണത്തിന് ശ്രമിച്ച എസ്എൻ പുരം സ്വദേശികൾ അറസ്റ്റിൽ …

ഇരിങ്ങാലക്കുട :ചന്തക്കുന്നിൽ തട്ടിൽ സ്ക്രാപ്പ് എന്ന സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച എസ് എൻ പുരം കോതപറമ്പ് സ്വദേശികളായ വടക്കൻവീട്ടിൽ ആഷിക് (30 ) ,

പെരിങ്ങാട്ട് വീട്ടിൽ വിഷ്ണുദാസ് (18)എന്നിവരെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. മോഷണശ്രമം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നൈറ്റ് പട്രോളിംഗ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ആഷിക് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പത്തോളം കേസുകളിൽ പ്രതിയും, വിഷ്ണു ക്രിമിനൽ പശ്ചാത്തലം ഉള്ള ആളുമാണ്.പ്രതികൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ കൊടുങ്ങല്ലൂർ നിന്നും മോഷ്ടിച്ചതായിരുന്നു . സി ഐ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷാജൻ എം എസ്, ക്ലീറ്റസ്, എഎസ്ഐ ഷിബു, സിപിഒ ബിനു തോമസ് എന്നിവർ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Please follow and like us: