ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആതിഥേരായ എടതിരിഞ്ഞി എച്ച്ഡിപി യും ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട നാഷണലും മുന്നേറ്റം തുടരുന്നു ; കലോൽസവം നാളെ സമാപിക്കും …
ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി നടക്കുന്ന ഉപജില്ല കലോൽസവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ആതിഥേരായ എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ ഹയർസെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു. 90 ൽ 60 ഇനങ്ങൾ പൂർത്തിയായപ്പോൾ 157 പോയിന്റാണ് എച്ച്ഡിപി നേടിക്കഴിഞ്ഞിട്ടുള്ളത്. നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട സ്കൂൾ 139 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും , എസ് എൻ ഹയർസെക്കണ്ടറി സ്കൂൾ 102 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുമുണ്ട്.
77 ൽ 57 ഇനങ്ങള് കഴിഞ്ഞപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്തും 143 എൽ എഫ് സി ജി എച്ച് എസ് സ്കൂൾ 123 രണ്ടാം സ്ഥാനത്തും പോയിന്റോടെ എച്ച് ഡി പി എസ് എച്ച്എസ്എസ് 102 മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
37ൽ 26 ഇനങ്ങൾ കഴിഞ്ഞപ്പോൾ യുപി വിഭാഗത്തിൽ മുരിയാട് എയുപിഎസ് 55 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും എച്ച് ഡി പി എസ് ഹയർസെക്കണ്ടറി സ്കൂൾ 43 മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
എൽ പി വിഭാഗത്തിൽ സെൻറ് സേവിയേഴ്സ് സി യു പി സ്കൂൾ പുതുക്കാട് 44 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും ജിഎൽപിഎസ് ചെങ്ങാലൂർ 37 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും ജി യു പി എസ് വെള്ളാങ്കല്ലൂർ 35 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. എൽപി വിഭാഗത്തിൽ ഇരുപത്തി മൂന്നിൽ 12 ഇനങ്ങളിലാണ് മൽസരങ്ങൾ പൂർത്തിയായിട്ടുള്ളത്.
പത്തൊമ്പതിൽ 13 ഇനങ്ങളിൽ മൽസരങ്ങൾ കഴിഞ്ഞപ്പോൾ ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരം ( 57 പോയിന്റ്)ഒന്നാം സ്ഥാനത്തും ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് (55 പോയിന്റ്)രണ്ടാം സ്ഥാനത്തും നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട (54 പോയിന്റ്) എച്ച്ഡിപിഎസ് ഹയർസെക്കൻഡറി സ്കൂൾ എടതിരിഞ്ഞി (54 പോയിന്റ്)എന്നിവർ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
പത്തൊമ്പതിൽ 17 ഇനങ്ങൾ കഴിഞ്ഞപ്പോൾ യുപി സംസ്കൃതോത്സവത്തിൽ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ (79 പോയിന്റ്)ഒന്നാം സ്ഥാനത്തും ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരം (73 പോയിന്റ്) രണ്ടാം സ്ഥാനത്തും സെൻറ് സേവിയേഴ്സ് സി യുപിഎസ് പുതുക്കാട് ( 71 പോയിന്റ്)മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 19ൽ 8 ഇനങ്ങൾ കഴിഞ്ഞപ്പോൾ ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് (34 പോയിന്റ്)ഒന്നാം സ്ഥാനത്തും ബി വി എം എച്ച് എസ് കല്ലേറ്റുംകര (27 പോയിന്റ്) രണ്ടാം സ്ഥാനത്തും സെൻറ് ആന്റണീസ് ഹൈസ്കൂൾ മൂർക്കനാട് (24 പോയിന്റ്)മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
യുപി അറബിക് കലോത്സവത്തിൽ 13 ൽ അഞ്ച് ഇനങ്ങൾ കഴിഞ്ഞപ്പോൾ ജി യു പി എസ് വെള്ളാങ്കല്ലൂർ (20 പോയിന്റ്)ഒന്നാം സ്ഥാനത്തും ബി വി എം ഹയർസെക്കൻഡറി സ്കൂൾ കൽപ്പറമ്പ് (19 പോയിന്റ്)രണ്ടാം സ്ഥാനത്തും എസ് എസ് എ ഐ യുപിഎസ് പടിയൂർ (12 പോയിന്റ്)മൂന്നാം സ്ഥാനത്തും നിൽക്കുന്നു
എൽപി അറബിക്ക് കലോത്സവത്തിൽ സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (13 പോയിന്റ് )ഒന്നാം സ്ഥാനത്തും എ എൽ പി എസ് കാറളം (10 പോയിന്റ്) രണ്ടാം സ്ഥാനത്തും ജിയുപിഎസ് വെള്ളാങ്കല്ലൂർ ( 9 പോയിന്റ് ) മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ആകെയുള്ള ഒൻപത് ഇനങ്ങളിൽ മൂന്ന് ഇനങ്ങളിലെ മൽസരങ്ങളാണ് ഈ വിഭാഗത്തിൽ പൂർത്തിയായിട്ടുള്ളത്.
ഉപജില്ല കലോൽസവം നാളെ സമാപിക്കും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.