കൊരട്ടി മുരിങ്ങൂരിൽ ഇരുപത് ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ …
ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുരിങ്ങൂരിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസി ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും കൊരട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മുരിങ്ങൂർ കരുതെകടവ് റോഡിൽ ഞാറ്റുവെട്ടി വീട്ടിൽ പ്രദീപ് ( 52 ) നെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 20 ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവും വാറ്റുവാൻ ഉപയോഗിക്കുന്ന സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.
തൃശ്ശൂർ റൂറൽ ജില്ല ഡിസിബി ഡിവൈഎസ്പി ഷാജ് ജോസ്, കൊരട്ടി സി ഐ അരുൺ ബി കെ എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി എസ് ഐ സൂരജ് സി എസ് , എസ് ഐ സജി വർഗീസ്, ജൂനിയർ എസ് ഐ എബിൻ, ഉദ്യോഗസ്ഥരായ സ്റ്റീഫൻ, ജയകൃഷ്ണൻ പി , ജോബ്.സി.എ, ഷീബ സൂരജ്.വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, മാനുവൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.