വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം ;സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണമെന്ന് മന്ത്രി ആർ ബിന്ദു..   

വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം ;സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണമെന്ന് മന്ത്രി ആർ ബിന്ദു..

ഇരിങ്ങാലക്കുട: ലഹരിഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘കഥോത്സവം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 40 വർഷം മുൻപ് സ്റ്റാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കഥ വായിച്ചുകൊണ്ടാണ് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

 

തിന്മയുടെ പാതയിലൂടെ പോകാനുള്ള ഇന്നത്തെ കാലത്തെ പ്രവണതകളെ നന്മയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അനിവാര്യമായ ഒന്നാണ് വായനയും സാഹിത്യവുമൊക്കെയെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് കഥോത്സവം ശില്പശാലയും ബ്ലോക്കിന് കീഴിലെ 21 അംഗീകൃത വായനശാലകളിലേക്കുള്ള പുസ്തക വിതരണവും നടന്നു. . പത്രപ്രവർത്തകനുമായ എൻ രാജൻ ശില്പശാല നയിച്ചു. കഥാകൃത്ത് യു കെ സുരേഷ് കുമാർ മോഡറേറ്റർ ആയിരുന്നു.

 

കഥോൽസവം എന്ന പേരിൽ നടത്തുന്ന പരിപാടിയിലൂടെ കഥ പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പോയ വർഷം ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റിന് അർഹത നേടിയ ബ്ലോക്കതിർത്തിയിലെ വായനശാലകൾക്കാണ് എഴുപതോളം കഥാ പുസ്തകങ്ങളടങ്ങിയ കഥാസഞ്ചയം പദ്ധതി വഴി നൽകുന്നത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രമാ രാഘവൻ പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ബ്ലോക്ക്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് അമ്മനത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ പ്രസന്ന അനിൽകുമാർ, ബ്ലോക്ക് മെമ്പർ അഡ്വ ശശി കുമാർ എടപ്പുഴ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പാട്ടേപ്പാടം മറ്റ് ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Please follow and like us: