ചാറ്റൽ മഴയെയും വക വയ്ക്കാതെ  ഭിന്നശേഷിക്കാരുടെ മല്‍സരം ; മൽസരങ്ങൾക്ക് തീവ്രത പകർന്ന് കുടുംബാംഗങ്ങളും അധ്യാപകരും …

ചാറ്റൽ മഴയെയും വക വയ്ക്കാതെ

ഭിന്നശേഷിക്കാരുടെ മല്‍സരം ; മൽസരങ്ങൾക്ക് തീവ്രത പകർന്ന് കുടുംബാംഗങ്ങളും അധ്യാപകരും …

ഇരിങ്ങാലക്കുട: ചാറ്റല്‍ മഴയെ വക വയ്ക്കാതെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ മൽസരങ്ങൾ ശ്രദ്ധേയമായി . പ്രോത്സാഹിപ്പിച്ച് കുടുംബാംഗങ്ങളും അധ്യാപകരും മൽസരങ്ങൾക്ക് തീവ്രത പകർന്നു. ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെയും സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറെന്റലി ഏബിള്‍ഡ് തൃശ്ശൂരിന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തവനീഷ് ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരുടെ കായിക മേള ‘ ദര്‍ശന പാരാ അത്‌ലറ്റിക് മീറ്റ് 2022’ സംഘടിപ്പിച്ചത്. കത്തീഡ്രല്‍ വികാരി ഫാ: പയസ് ചിറപ്പണത്ത് ദര്‍ശന ദേശിയ കായിക താരം സിനി കെ സെബാസ്റ്റ്യന് മേളയുടെ ദീപശിഖ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ദര്‍ശന സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് ഫാ: സോളമന്‍ കടമ്പാട്ടുപറമ്പില്‍ സിഎംഐ, സെക്രട്ടറി സി ജെ ജോയ്, ദര്‍ശന ക്ലബ് പ്രസിഡന്റ് ഷിബിന്‍ ഹാരി, ദര്‍ശന ക്ലബ്ബ് ജോയിന്‍ സെക്രട്ടറി അജില്‍ ജോസഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സമാപന സമ്മേളനം ബിഷപ്പ് മാര്‍.പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സമ്മാന ദാനം നിര്‍വഹിച്ചു. ദര്‍ശനയുമായി വിവിധ മേഖലകളില്‍ സഹകരിച്ചു വരുന്ന ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകന്‍ ജോര്‍ജ് മേലൂര്‍, ദര്‍ശന ഫുട്‌ബോള്‍ കായിക പ്രതിഭ വി എ അഖില്‍ കുമാര്‍, മികച്ച ഭിന്നശേഷി പ്രവര്‍ത്തകരായ ജോസ് കൊരട്ടി, കുമാരി ബീന ചാക്കോ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വടംവലി മത്സരത്തില്‍ ദര്‍ശന ഫ്രെയിംസ് ഒന്നാം സ്ഥാനവും ദര്‍ശന സ്പാര്‍ക്ക് രണ്ടാം സ്ഥാനവും നേടി.

Please follow and like us: