തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് നിയോജകമണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ …

തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് നിയോജകമണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ …

ഇരിങ്ങാലക്കുട: തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ . കാർഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ , അർദ്ധ സർക്കാർ വകുപ്പുകൾ , കർഷക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ , ക്ലബുകൾ , വായനശാലകൾ, അയൽക്കൂട്ടങ്ങൾ എന്നിവയുടെയെല്ലാം സഹകരണത്തോടെ മേഖലയുടെ വികസനവും പുരോഗതിയുമാണ് ‘ പച്ചക്കുട ‘ ലക്ഷ്യം വയ്ക്കുന്നത്. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പച്ചക്കുട പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. പദ്ധതിക്ക് നേത്യത്വം നല്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ മിനി എസ് പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ , വിജയലക്ഷ്മി വിനയചന്ദ്രൻ , സന്ധ്യ നൈസൺ ,ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ആർ ജോജോ , ഷീജ പവിത്രൻ , ലത സഹദേവൻ, കെ എസ് തമ്പി , കെ എസ് ധനീഷ്, സീമ പ്രേമരാജ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ സ്വാഗതവും വെളളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്സ് നന്ദിയും പറഞ്ഞു.

Please follow and like us: