സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ച് കരൂപ്പടന്ന സ്വദേശികൾ അറസ്റ്റിൽ ; സംഭവത്തിന്റെ പേരിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ വീണ്ടും മിന്നൽ പണിമുടക്കുമായി ബസ്സ് ജീവനക്കാർ …

സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ച് കരൂപ്പടന്ന സ്വദേശികൾ അറസ്റ്റിൽ ; സംഭവത്തിന്റെ പേരിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ വീണ്ടും മിന്നൽ പണിമുടക്കുമായി ബസ്സ് ജീവനക്കാർ …

ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളി നടയിൽ വച്ച് സ്വകാര്യ ബസ്സ് ജീവനക്കാരെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശികളായ മാക്കാന്തര വീട്ടിൽ നൗഷാദ് മകൻ അമീൻ (22 ) , കറുപ്പം വീട്ടിൽ ഫസറുദ്ദീൻ മകൻ ഷമീം (21) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത് . യാത്രക്ക് തടസ്സമായെന്ന് ആരോപിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ദേവമാതാ ബസ്സിലെ കണ്ടക്ടർ തോമസിനെ മർദ്ദിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു മണിക്കൂർ നേരത്തേക്ക് തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.

Please follow and like us: