ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് ഇന്റർനാഷണൽ ആർബിറ്റർ പദവി… 

ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് ഇന്റർനാഷണൽ ആർബിറ്റർ പദവി…

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ്സ് ഫെഡറേഷന്റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി ലഭിച്ചു. 2022 ഒക്ടോബർ 14 ന് ചേർന്ന മൂന്നാമത് ഫിഡേ കോൺഗ്രസിൽ വെച്ചാണ് ഈ പദവി അനുവദിച്ചത്. ഇരുപതോളം ഇന്റർനാഷണൽ ടൂർണമെന്റ്കളിൽ ചീഫ് ആർബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രമുഖ ചെസ് ടൂർണമെന്റ് കളിൽ ആർബിറ്ററായും കേരള സംസ്ഥാന ചെസ് ടീമിന്റെയും കാലിക്കറ്റ് കെ ടി യു ടീമുകളുടെ സെലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറിയാണ്. ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ കൊടകര ബ്രാഞ്ച് മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു. ടൗൺ സഹകരണ ബാങ്ക് ആളൂർ ബ്രാഞ്ച് മാനേജരായ നന്ദിനി പീറ്റർ ആണ് ഭാര്യ. ചെസ്സ് കളിക്കാരായ ശ്യാം പീറ്റർ ,ശരത് പീറ്റർ എന്നിവർ മക്കളാണ്.

Please follow and like us: