1440 ലിറ്റർ അന്യ സംസ്ഥാന വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ; പിടിയിലായത് പാലിയേക്കര ടോൾ പ്ലാസ പരിസരത്തുള്ള വാഹന പരിശോധനക്കിടയിൽ …

1440 ലിറ്റർ അന്യ സംസ്ഥാന വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ; പിടിയിലായത് പാലിയേക്കര ടോൾ പ്ലാസ പരിസരത്തുള്ള വാഹന പരിശോധനക്കിടയിൽ …

ഇരിങ്ങാലക്കുട : മാഹിയിൽ നിന്നുള്ള 1440 ലിറ്റർ അന്യസംസ്ഥാന വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം ആറ്റിപ്ര മുക്കാലക്കൽ തെക്കേ വിളാകം വീട്ടിൽ കൃഷ്ണപ്രകാശ് (24) നെയാണ് കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനക്കിടയിൽ പാലിയേക്കര ടോൾ പ്ലാസ് പരിസരത്ത് വച്ച് പിടികൂടിയത്. അഞ്ഞൂറ് എം എൽ ന്റെ 160 പെട്ടികളിലായിട്ടാണ് മദ്യം കൊണ്ട് വന്നിരുന്നത്. സംശയം തോന്നാതിരിക്കാൻ പൊതിഞ്ഞ തേങ്ങ വണ്ടിയിൽ നിറച്ച് വെച്ചിരുന്നതായും എക്സൈസ് സംഘത്തിന്റെ ജാഗ്രതയാണ് പ്രതിയെ പിടികൂടാൻ കാരണമായതെന്നും അസി.എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. എതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ കേസിൽ പ്രതിയെ വാടാനപ്പിളളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലേക്കാണ് മദ്യം കടത്തി കൊണ്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നതെന്നും എക്സൈസ് അധികൃതർ സൂചിപ്പിച്ചു. ഇരട്ടി വിലക്കാണ് മദ്യത്തിന്റെ വില്പന നടത്തുന്നത്. എക്സൈസ് അസി. ഇൻസ്പെക്ടർ അനൂപ്കുമാർ , എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷ് , ഉദ്യോഗസ്ഥരായ ജോഷി, സുനിൽ ,ജി വേഷ് , അമ്യത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Please follow and like us: