ഐസിഎൽ ഫിൻകോർപ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ സംവിധാനവുമായി എത്തുന്നു; കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിക്കും ; സംസ്ഥാനത്ത് ആദ്യമെന്നും ഏറ്റവും കുറഞ്ഞ പലിശ നിരക്കെന്നും ഐസിഎൽ അധികൃതർ …

ഐസിഎൽ ഫിൻകോർപ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ സംവിധാനവുമായി എത്തുന്നു; കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിക്കും ; സംസ്ഥാനത്ത് ആദ്യമെന്നും ഏറ്റവും കുറഞ്ഞ പലിശ നിരക്കെന്നും ഐസിഎൽ അധികൃതർ …

ഇരിങ്ങാലക്കുട : ഗോള്‍ഡ് ലോണ്‍ വിതരണ രംഗത്ത് അതിനൂതന ആശയവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്. ഗോള്‍ഡ് ലോണ്‍ ഇനി വീട്ടുമുറ്റത്ത് എത്തുന്നു.അത്യാധുനിക സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന വിധത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ എന്ന നൂതന ആശയവുമായി രംഗത്തെത്തുന്നതെന്ന് ഐസിഎൽ ഫിൻകോർപ് സിഎംഡി കെ ജി അനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ സേവനങ്ങള്‍ ലഭ്യമാകും. ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10.30ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസ് പരിസരത്ത് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത് നിർവഹിക്കും. ഐ.സി.എല്‍ പിന്‍കോര്‍പ് ഹോള്‍ ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.നവംബര്‍ ഒന്ന് മുതല്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ ആരംഭിക്കു. വൈകീട്ട് 4 മണി മുതല്‍ 8 മണിവരെയായിരിക്കും പ്രവര്‍ത്തനസമയം. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശ നാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ,ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ വിവിധ ധനകാര്യ സേവനങ്ങള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ ആരംഭിക്കുന്ന സായാഹ്ന കൗണ്ടറില്‍ പ്രവർത്തന സജ്ജമായിരിക്കും. സിഇഒ ഉമ അനിൽകുമാർ , സിഎഫ്ഒ മാധവൻകുട്ടി തെക്കേടത്ത്, എജിഎം ടി ജി ബാബു , എജിഎം (ഓപ്പറേഷൻസ് ) രാമചന്ദ്രൻ , എച്ച്ആർ മാനേജർ സാം മാളിയേക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: