തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ ” മിന്നൽ ” സമരം പിൻവലിച്ചു; യാത്രക്കാർക്ക് ആശ്വാസമായി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി …

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ ” മിന്നൽ ” സമരം പിൻവലിച്ചു; യാത്രക്കാർക്ക് ആശ്വാസമായി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി …

ഇരിങ്ങാലക്കുട : ബസ് ജീവനക്കാരനെ നാട്ടുകാർ മർദ്ദിച്ചതായി ആരോപിച്ച് തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ബസ്സ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. ഷൊർണ്ണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഗതാഗത നിയന്തണം എർപ്പെടുത്തിയിട്ടുള്ള കോണത്തുകുന്ന് ജംഗ്ഷനിലും കരൂപ്പടന്ന പുതിയ റോഡിലും പോലീസ് സാന്നിധ്യം ഉറപ്പു വരുത്തുമെന്നും ഗതാഗത നിയന്ത്രണം തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ജീവനക്കാരനെ മർദ്ദിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പോലീസ് നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ച് ഉച്ചക്ക് രണ്ടരയോടെ റൂട്ടിൽ സ്വകാര്യ ബസ്സുകൾ സർവീസ് പുനരാരംഭിച്ചത്. രാവിലെ കോണത്ത്കുന്ന് വച്ച് അലീനാസ് എന്ന ബസ്സിലെ ഡ്രൈവറെ നാട്ടുകാർ മർദ്ദിച്ചതായി ആരോപിച്ചാണ് ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. മിന്നൽ സമരത്തെ തുടർന്ന് വലഞ്ഞ യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അഞ്ച് സർവീസുകൾ കൂടുതലായി നടത്തിയിരുന്നു.

Please follow and like us: