ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനും കഥകളി നടനുമായ കലാനിലയം ഗോപിനാഥൻ അന്തരിച്ചു.
ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ വേഷ അധ്യാപകനും കഥകളി നടനുമായ കൊരുമ്പിശ്ശേരി പൂളയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ കലാനിലയം ഗോപിനാഥൻ (55) അന്തരിച്ചു. അർബുദരോഗത്തിന് ചികിൽസയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിയോടെയാണ് മരണം സംഭവിച്ചത്. കാൽ നൂറ്റാണ്ടായി കലാനിലയത്തിലെ വേഷ അധ്യാപകനാണ്. അടുത്ത ജനുവരി മുതൽ കലാനിലയത്തിലെ പ്രിൻസിപ്പൽ ചുമതല വഹിക്കാനിരിക്കെയാണ് രോഗബാധിതനായത്. ശ്രീകൂടൽമാണിക്യ ഉൽസവത്തോടനുബന്ധിച്ച് നടക്കാറുള്ള ശ്രീരാമ പട്ടാഭിഷേകം കഥകളിയിൽ സ്ഥിരമായി ശ്രീരാമന്റെ വേഷം അണിയാറുള്ളത് കലാനിലയം ഗോപിനാഥനാണ് .സരോജിനി അമ്മയും ന്യത്ത അധ്യാപിക പ്രജുഷ ഭാര്യയുമാണ്. ഹരികൃഷ്ണൻ , യദുകൃഷ്ണൻ എന്നിവർ മക്കളുമാണ്.