പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടിയ കള്ള് ഷാപ്പുകൾ ഒടുവിൽ പ്രവർത്തന പഥത്തിലേക്ക് …

പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടിയ കള്ള് ഷാപ്പുകൾ ഒടുവിൽ പ്രവർത്തന പഥത്തിലേക്ക് …

ഇരിങ്ങാലക്കുട: പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭ അധികൃതർ അടച്ചുപൂട്ടിയ കള്ള് ഷാപ്പുകൾ ഒടുവിൽ പ്രവർത്തനപഥത്തിലേക്ക്. നഗരസഭ പതിനെട്ടാം വാർഡിൽ അറവുശാലക്ക് സമീപവും പത്തൊൻപതാം വാർഡിൽ ഊമൻ കുളത്തിന് സമീപവുമാണ് രണ്ട് വർഷം മുമ്പ് കള്ള് ഷാപ്പുകൾ പ്രവർത്തനമാരംഭിച്ചത്. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ ഷാപ്പുകൾക്ക് പ്രവർത്തനാനുമതി നല്കരുതെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ രംഗത്ത് വന്നതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നഗരസഭ അധികൃതർ കാർഷികാവശ്യങ്ങൾക്കുള്ള സംഭരണ കേന്ദ്രം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവർത്തനംഗീകാരം നേടിയതെന്ന് ചൂണ്ടിക്കാട്ടി ഷാപ്പുകൾ അടപ്പിക്കുകയായിരുന്നു. ഷാപ്പുകളുടെ താക്കോലുകളും നഗരസഭ അധികൃതരുടെ കസ്റ്റഡിയിൽ ആയിരുന്നു. കാട്ടൂർ പൊഞ്ഞനം സ്വദേശി പി ആർ സജീഷിന്റെ ലൈസൻസിയിലാണ് ഷാപ്പുകൾ ആരംഭിച്ചിരുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി എന്ന് രേഖപ്പെടുത്തി നഗരസഭക്ക് അപേക്ഷ നല്കി നിയമപരമായ നടപടികൾ എല്ലാം പൂർത്തീകരിച്ചിട്ടാണ് അതേ ലൈസൻസിയുടെ കീഴിൽ ദീപാവലി നാളിൽ ഷാപ്പുകളുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചിരുക്കുന്നത്. കോടതിയിൽ നിന്ന് അനുകൂല ഉത്തരവുകളും ഷാപ്പ് ലൈസൻസി നേടിയിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷാപ്പുകളുടെ പ്രവർത്തനമെന്ന് ഷാപ്പുകൾ നഗരസഭ അധികൃതർ അടച്ചിട്ട വേളയിൽ തന്നെ എക്സൈസ് അധികൃതർ വ്യക്തമാക്കിയിരുന്നു.

Please follow and like us: