പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു; സംഗമപുരിയിൽ ഇനി നാടകങ്ങളുടെ ആറ് രാപ്പകലുകൾ …

പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു; സംഗമപുരിയിൽ ഇനി നാടകങ്ങളുടെ ആറ് രാപ്പകലുകൾ …

ഇരിങ്ങാലക്കുട : പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു. സംഗമ പുരയിൽ ഇനി നാടകങ്ങളുടെ ആറ് രാപ്പകലുകൾ. പുല്ലൂർ ചമയം നാടക വേദിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളും സംസ്ഥാന പ്രൊഫഷണൽ നാടകമേളയും ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി , സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം അഡ്വ വി ഡി പ്രേമപ്രസാദ് ടെലിവിഷൻ താരം സൂര്യ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ സ്വാഗതവും ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം നാടകം അരങ്ങേറി.

പുല്ലൂർ ചമയം നാടകവേദിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന വയലാർ ചലച്ചിത്ര ഗാന ആലാപന മത്സരം വയലാർ രാമവർമ്മയുടെ ചെറുമകൾ മീനാക്ഷി വയലാർ ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദി പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ലക്ഷ്മണൻ നായർ ആശംസകൾ നേർന്നു സംസാരിച്ചു. ചമയം നാടകവേദിയുടെ രക്ഷാധികാരിയും മുൻ എംപിയും. എംഎൽഎയും. ആയിരുന്ന പ്രൊഫസർ സാവിത്രി ലക്ഷ്മണൻ. സമയം നാടകവേദി ജനറൽ സെക്രട്ടറി
സജു ചന്ദ്രൻ . സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം കൺവീനർ കിംഗ്സ് മുരളി നന്ദി പറഞ്ഞു.
മൽസരത്തിൽ ആൽഫ്രഡ് ജെറിറ്റ് , സിയാദ് എൻ എസ് , ഐശ്വര്യ എന്നിവർ വിജയികളായി.

Please follow and like us: