അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ എഐവൈഎഫ് ;ഗവര്‍ണര്‍ അന്ധവിശ്വാസത്തിന്റെ പിടിയിലെന്ന് വിമർശനം …

അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ എഐവൈഎഫ് ;ഗവര്‍ണര്‍ അന്ധവിശ്വാസത്തിന്റെ പിടിയിലെന്ന് വിമർശനം …

ഇരിങ്ങാലക്കുട: ഇല്ലാത്ത അധികാരം ഉണ്ടെന്ന് ധരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധവിശ്വാസത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എ.ഐ.വെെ. എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. അന്ധവിശ്വാസത്തിന് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ചിലര്‍ കേരളഹെെക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയിൽ പതിമൂന്നാം നമ്പര്‍ കോടതിമുറി ഇല്ലാതായതിന്റെ കാരണങ്ങൾ ഹര്‍ജിക്കാര്‍ ആദ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എ. ഐ. വെെ .എഫ് മണ്ഡലം പ്രസിഡണ്ട് പി. എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു .സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ് ,എ.ഐ. ടി.യു സി മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു .എ.ഐ. വെെ. എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിന്‍ സ്വാഗതവും ,പി.എസ് ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. എ.ഐ.വൈ.എഫ് നേതാക്കളായ സ്വപ്ന നജിൻ, പി.ആർ അരുൺ, വിഷ്ണു ശങ്കർ, ശീർഷ സുധീരൻ എന്നിവർ പങ്കെടുത്തു.

Please follow and like us: