സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും…

സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും…

ഇരിങ്ങാലക്കുട: പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ ടൗൺ ഹാളിൽ നടത്തുന്ന സംസ്ഥാന പ്രൊഫണൽ നാടകമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാടക വേദിയുടെ 25 -മത് വാർഷികാഘോഷങ്ങളും നാടകമേളയും 24 ന് വൈകീട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന് നാടകങ്ങൾ നാടക രാവിന്റെ ഭാഗമായി അവതരിപ്പിക്കുമെന്ന് ചമയം നാടകവേദി രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ , പ്രസിഡണ്ട് എ എൻ രാജൻ , ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംവിധായകൻ സച്ചിക്കാണ് നാടക രാവ് സമർപ്പിച്ചിരിക്കുന്നത്. വയലാർ ചലച്ചിത്രഗാന മൽസരം, സോപാന സംഗീതം, മോഹിനിയാട്ടം , കവിയരങ്ങ്, തായമ്പക, സംഗീതശില്പം, പ്രസംഗ മൽസരം തുടങ്ങിയ പരിപാടികളും നാടക രാവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാടക രാവിന്റെ വരവ് അറിയിച്ച് കൊണ്ട് 22 ന് 4 മണിക്ക് വിളംബരജാഥയും ഉണ്ടായിരിക്കും. ചമയം സെക്രട്ടറി ഷാജു തെക്കൂട്ട്, ചീഫ് കോഡിനേറ്റർ കിഷോർ പള്ളിപ്പാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: