ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ചരിത്രസെമിനാർ സപ്ലിമെന്‍റ് പ്രകാശനം ചെയ്തു; സെമിനാർ നവംബർ 5, 6 തീയതികളിൽ ..
ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നവംബർ 5, 6 തീയതികളിലായി നടക്കുന്ന ചരിത്രസെമിനാർ -ചരിത്ര ക്വിസ് സപ്ലിമെന്‍റ് സെന്‍റ് ജോസഫ്സ് കോളേജ് സ്ക്രിപ്റ്റ് ഗാർഡനില്‍ വച്ച് ഡോ.ടി.കെ.നാരായണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.എലൈസയ്ക്ക് നല്‍കി പ്രകാശനം നിർവഹിച്ചു. പ്രൊഫ.സാവിത്രിലക്‌ഷണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലയാളവിഭാഗം മേധാവി ലിറ്റി ചാക്കോ, ഡോ.ജെന്‍സി, എന്നിവരും സംസാരിച്ചു. ഡോ.കെ.രാജേന്ദ്രന്‍ സ്വാഗതവും, കെ.ജി.സുരേഷ് നന്ദിയും പറഞ്ഞു.പ്രൊഫ.കെ.സച്ചിദാനന്ദന്‍,ഡോരാജൻ ഗുരുക്കൾ, ഡോ.എം.ആർ. രാഘവവാരിയർ, ഡോ.വെളുത്താട്ട് കേശവൻ, ഡോ.സുനിൽ.പി. ഇളയിടം, ഡോ. രാജാ ഹരിപ്രസാദ്, ഡോ. രാമൻ നായർ , രേണു രാമനാഥ് എന്നിവരാണ് പ്രധാന പേപ്പറുകൾ അവതരിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ , നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, കൂടൽമാണിക്യ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ പങ്കെടുക്കും. ഡോ.ടി.കെ.നാരായണൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ എന്നിവരാണ് സെമിനാറിൽ ചർച്ചകൾ നയിക്കുന്നത്. അഖില കേരളാടിസ്ഥാനത്തിൽ കോളേജ് വിദ്യാർഥികൾക്കായി ഈ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ക്വിസ് മത്സരവും നടത്തുന്നുണ്ട്.
വിശദവിവരങ്ങൾക്ക് ഓഫീസ് സമയത്ത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സിൽ നേരിൽ വന്നോ 9446637555,9497801950 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.