അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെയും അവിശുദ്ധ സഖ്യം തകർന്നതിന്റെയും ജാള്യതയാണ് പാർട്ടിക്കും മന്ത്രിക്കുമെതിരെയുള്ള വേളൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടിന്റെ അസത്യപ്രസ്താവനയെന്ന് സിപിഎം …

അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെയും അവിശുദ്ധ സഖ്യം തകർന്നതിന്റെയും ജാള്യതയാണ് പാർട്ടിക്കും മന്ത്രിക്കുമെതിരെയുള്ള വേളൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടിന്റെ അസത്യപ്രസ്താവനയെന്ന് സിപിഎം …

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിൽ ഭരണം അട്ടിമറിക്കാൻ ഉണ്ടാക്കിയ യുഡിഎഫ് – ബിജെപി ധാരണ തകർന്നതിന്റെയും അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെയും ജാള്യത മറക്കാനാണ് പാർട്ടിക്കും മന്ത്രി ഡോ. ആർ ബിന്ദുവിനുമെതിരെ അസത്യ പ്രസ്താവനകളുമായി കോൺഗ്രസ്സ് രംഗത്ത് വന്നിരിക്കുന്നതെന്ന് സിപിഎം . ജനപക്ഷ നിലപാടുകളും നൂറ് ശതമാനം നികുതി പിരിവും നൂറ് ശതമാനം പദ്ധതി ചിലവും ആർദ്രപുരസ്കാര നേട്ടവും മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളുമെല്ലാം വേളൂക്കര പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. ആറ് മാസം മുമ്പ് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കോൺഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ഒരു ബിജെപി അംഗം വോട്ട് ചെയ്യുകയും ഒരംഗം വിട്ടു നില്ക്കുകയുമായിരുന്നുവെന്ന് സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ മാധ്യമങ്ങൾക്ക് നല്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഗാന്ധി ശിഷ്യരെന്ന് അവകാശപ്പെടുന്നവർ ഗാന്ധി ഘാതകർക്കൊപ്പം നിലകൊണ്ടത് ജനമധ്യത്തിൽ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിന്റെ പ്രസ്താവനക്ക് കാരണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Please follow and like us: