ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 215 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ …

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 215 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ …

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ 215 പോയിന്റുമായി മുന്നിൽ. 204 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ രണ്ടാം സ്ഥാനത്തും 193 പോയിന്റ് നേടി കൊണ്ട് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഉപജില്ലയിലെ 176 വിദ്യാലയങ്ങളിൽ നിന്നായി 3200 കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി മാപ്രാണം ഹോളി ക്രോസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ശാസ്ത്രോൽസവത്തിൽ പങ്കെടുക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശാസ്ത്രോൽസവം സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ജസ്റ്റിൻ തോമസ് വി , കൗൺസിലർമാരായ അൽഫോൻസ തോമസ്, ബൈജു കുറ്റിക്കാടൻ, അജിത്ത് കുമാർ , സ്കൂൾ മാനേജർ ഫാ.ജോയ് കടമ്പാട്ട്, സ്കൂൾ മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, പി.ജി. ഉല്ലാസ്, റാണി ജോൺ, ഷാജൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ പി.എ. ബാബു സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം.സി. നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി എ.ഇ. ഒ. ഡോ. നിഷ. എം.സി. പതാക ഉയർത്തി.

Please follow and like us: