കോട്ടപ്പുറം വള്ളംകളിയോടനുബന്ധിച്ച് നടന്ന ഓണക്കളിക്ക് അഭിനന്ദന പ്രവാഹം; ഓണക്കളിക്ക് നേത്യത്വം നല്കിയത് അസ്മാബി കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയും കുടുംബംഗങ്ങളും …
കൊടുങ്ങല്ലൂർ:ചാമ്പ്യൻസ് ബോട്ട് ലീഗ് 2022ൻ്റെ ഭാഗമായി
ടൂറിസം വകുപ്പ് സംഘടിപ്പിച്ച
കൊടുങ്ങല്ലൂർ കോട്ടപ്പുറം
വള്ളംകളിയിലെ കലാസാംസ്കാരിക പരിപാടിയിൽ അവതരിപ്പിച്ച ഓണക്കളി
ടീമിന് അഭിനന്ദനവുമായി
ചാലക്കുടി എം.പി. ബെന്നി ബെഹ്നാൻ.
പ്രായത്തെ തോല്പിക്കുന്ന
ചുറുചുറുക്കും ആവേശവും
ഒരിക്കലും കൈവിടരുതെന്നും
അദ്ദേഹം ഓർമിപ്പിച്ചു.
എം.ഇ.എസ്. അസ്മാബി കോളേജ്
അലൂംനി കൂട്ടായ്മകളിലൊന്നായ
‘ക്രിയേറ്റീവ് അസ്മാബിയൻസും’
കുടുംബാംഗങ്ങളുമാണ്
ഓണക്കളി ടീം അംഗങ്ങൾ.
ശ്രീനാരായണപുരം പനങ്ങാട്
ആർട്ട് ഭവനിലെ നൃത്താധ്യാപികയും
നർത്തകിയുമായ ബിന്ദു സുജിത്താണ് പരിശീലക.
53 മുതൽ 75 വരെ പ്രായമുള്ളവരാണ്
ടീം അംഗങ്ങൾ.
ടീമിലെ മുതിർന്ന അംഗമായ
ഐഷാബി ടീച്ചർ സംസ്ഥാന അധ്യാപക പുരസ്കാരം,
‘സിൽവർ സ്റ്റാർ’ ദേശീയ പുരസ്കാരം, മെഡൽ ഓഫ് മെറിറ്റ്
തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.
മേത്തല ഗവ. യു.പി. സ്കൂൾ
പ്രഥമാധ്യാപികയും കലാകാരിയുമായ
ജാസ്മിൻ കാവ്യയുടെ
അമ്മയാണ്
കളിയിലെ താരമായ
ഐഷാബി ടീച്ചർ.
റിട്ടയേഡ് സബ് ഇൻസ്പെക്ടർ
അസീസ്, കെഎസ്ആർടിസി റിട്ടയേർഡ് ഇൻസ്പെക്ടർ
അജിത് കുമാർ,
സെൻട്രൽ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെൻ്റർ
ഉടമ സച്ചിത്ത്,
ഡെയ്സി ടീച്ചർ, രഞ്ജി ടീച്ചർ,
ബിന്ദു സുജിത്ത്,
സതീദേവി, റസിയ
എന്നിവരാണ് ഓണക്കളി ടീമംഗങ്ങൾ.
ഇക്കഴിഞ്ഞ ഒക്ടോബർ 2നു നടന്ന
എം.ഇ.എസ്. അസ്മാബി കോളേജിൻ്റെ
സിൽവർ ജൂബിലി ആഘോഷത്തിലും
ക്രിയേറ്റീവ് അസ്മാബിയൻസിൻ്റെ
ഓണക്കളിയും ഒപ്പനയും
അരങ്ങേറിയിരുന്നു.