ഒടുവിൽ ‘മോക്ക കഫേ’ അടച്ച് പൂട്ടി ; രേഖകളില്ലാതെ പ്രവർത്തിച്ചത് എട്ട് മാസത്തോളം …

ഒടുവിൽ ‘മോക്ക കഫേ’ അടച്ച് പൂട്ടി ; രേഖകളില്ലാതെ പ്രവർത്തിച്ചത് എട്ട് മാസത്തോളം …

ഇരിങ്ങാലക്കുട: നഗര ഹൃദയത്തിൽ നിയമവിരുദ്ധമായി എട്ട് മാസങ്ങളോളം പ്രവർത്തിച്ച ‘ മോക്ക കഫേ’ ഒടുവിൽ അടച്ച് പൂട്ടി. ആൽത്തറയ്ക്കടുത്ത് താത്കാലിക ഷെഡ്ഡിന്റെ കിഴക്കേ ഭാഗത്ത് നഗരസഭ അധികൃതരുടെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാണ് മോക്ക കഫേ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് മാസങ്ങൾക്ക് മുമ്പ് കഫേയിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത വേളയിൽ ലൈസൻസ് ഇല്ലാതെയാണ് കഫേ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് ലൈസൻസ് എടുക്കാൻ നിർദ്ദേശം നല്കിയെങ്കിലും കഫേ തുടർന്നും പ്രവർത്തിക്കുകയായിരുന്നു. 24 മണിക്കൂറും പ്രവർത്തിച്ച കഫേ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന ആശങ്കയിൽ പോലീസും ഇടപെട്ടിരുന്നു. ഒടുവിൽ ബിജെപി ടൗൺ കമ്മിറ്റി നഗരസഭ സെക്രട്ടറിക്കും ആരോഗ്യവിഭാഗത്തിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം വീണ്ടും നല്കിയ നിർദ്ദേശത്തെ തുടർന്നാണ് കഫേയുടെ പ്രവർത്തനം നിറുത്തി വച്ചത്. കെട്ടിട നമ്പറും ലൈസൻസും ഉൾപ്പെടെയുളള നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

Please follow and like us: