നിക്ഷേപതട്ടിപ്പ് കേസിൽ പുത്തൻചിറ സ്വദേശിനിയായ യുവതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: നിക്ഷേപ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ.1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം തോറും 6000 രൂപ തരാമെന്നും 1 കോടി രൂപ കൊടുത്താൽ മാസം തോറും 10 ലക്ഷം രൂപയും 6 മാസം കഴിഞ്ഞ് 1 കോടി രൂപയും തിരിച്ചു നൽകാമെന്നും പറഞ്ഞു തട്ടിപ്പ് നടത്തിയ പുത്തൻ ചിറ കോവിലത്ത്കുന്ന് കുരിയാപ്പിള്ളി വീട്ടിൽ സലിഹ ( 35 ) എന്ന സ്ത്രീ ആണ് അറസ്റ്റിലായത്.കോണത്തുകുന്ന് ഭാഗത്ത് എസ്എംസി ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻ ആന്റ് സർവീസ് എന്ന പേരിൽ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പൊറത്തിശ്ശേി സ്വദേശിയുട പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത് . ഇരിങ്ങാലക്കുട സി ഐ അനിഷ് കരീമിൻ്റെ നേതൃത്വത്തിൽ എസ് ഐ ഷാജൻ എം എസ് , എഎസ്ഐ പ്രസന്നകുമാർ, ഉദ്യോഗസ്ഥരായ സ്വപ്ന സൂരജ്, മെഹ്റുന്നിസ ,ജിഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.