കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു

കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു

മാള: കുളത്തിൽ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തെ തുടർന്ന് അമ്മയും അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മകളും മുങ്ങി മരിച്ചു. മാള പള്ളിപ്പുറം കളപുരക്കൽ ജിയോയുടെ ഭാര്യ അനു (37), മൂത്ത

മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അമ്മയും മക്കളും ഒരുമിച്ച് തറവാട് വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ കുളത്തിനു സമീപമെത്തിയപ്പോൾ രണ്ടാമത്തെ മകളുടെ ചെരിപ്പ് അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിൽ അനു കുളത്തിൽ വീഴുകയും ചതുപ്പിൽ പെടുകയുമായിരുന്നു. അമ്മയെ രക്ഷിക്കാനായി ഇറങ്ങിയ ആഗ്നയും കുളത്തിൽ ചതുപ്പിൽ പെടുകയായിരുന്നു. ഈ സമയം മറ്റ് കുട്ടികൾ ഒച്ചവെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

മാള അഗ്നി രക്ഷാനിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എം. ജയകുമാറിന്‍റെ നേതൃതത്തിൽ ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Please follow and like us: