ഐസിഎൽ ഫിൻകോർപ്പിന്റെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം …
ഇരിങ്ങാലക്കുട:ഇന്ത്യൻ സാമ്പത്തികസേവന രംഗത്ത് സാന്നിധ്യം തെളിയിച്ച് കഴിഞ്ഞ ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ഐസിഎൽ ഫിൻകോർപ്പ് സി. എം. ഡി. അഡ്വ. കെ. ജി. അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു, ടി എൻ. പ്രതാപൻ എംപി, എംഎൽഎ മാരായ പി. ബാലചന്ദ്രൻ , ടി. ജെ. സനീഷ്കുമാർ ജോസഫ്, വി. ആർ. സുനിൽ കുമാർ, ഇ. ടി ടൈസൺ മാസ്റ്റർ, സി. സി. മുകുന്ദൻ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ,കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, ഐടിയു ബാങ്ക് ചെയർമാൻഎം. പി. ജാക്സൻ ,രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവർത്തിച്ചുവരുന്ന ഐസിഎൽ ഫിൻകോർപ്പിന്റെ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവർത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയിൻ റോഡിൽ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ ഐസിഎൽ ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ആയിരിക്കും. ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളാണ് ഐസിഎൽ ഫിൻകോർപ്പ് ലഭ്യമാക്കുന്നത്. വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്, സാമൂഹ്യസേവനം എന്നീ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഐസിഎൽ ഗ്രൂപ്പ് ഇപ്പോൾ സ്വർണ്ണം, വ്യാപാരം, ഇലക്ട്രോണിക്സ്, ട്രാവൽ & ടൂറിസം, ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം, സ്പോർട്സ്, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപ ഓപ്ഷനുകളും അവതരിപ്പിച്ച് കഴിഞ്ഞു. യു. എ. ഇ-ൽ ആദ്യമായി ഐസിഎൽ ഫിൻകോർപ്പ് ഇൻവെസ്റ്റ്മെന്റ് എൽഎൽസി , ഐസിഎൽ ഫിൻകോർപ്പ് ഫിനാൻഷ്യൽ ബ്രോക്കറേജ് സർവ്വീസസ്, ഐസിഎൽ ഫിൻകോർപ്പ് ഗോൾഡ് ട്രെയ്ഡിംഗ് എൽഎൽസി എന്നീ സേവനസ്ഥാപനങ്ങൾ ആരംഭിച്ച് ഒരു ആഗോള ബ്രാൻഡായി മാറിയിരിക്കുകയാണ്. ഇരിങ്ങാലക്കുടയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചതോടെ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങൾ നൽകാൻ ഐസിഎൽ ഫിൻകോർപ്പിന് കഴിയും.