അവധി ദിനത്തിൽ കള്ള് ഷാപ്പ് സന്ദർശനം; ജാഗ്രത കുറവെന്ന് പാർട്ടി വിലയിരുത്തൽ ; കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടിന് പരസ്യ ശാസ്സന…

അവധി ദിനത്തിൽ കള്ള് ഷാപ്പ് സന്ദർശനം; ജാഗ്രത കുറവെന്ന് പാർട്ടി വിലയിരുത്തൽ ; കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടിന് പരസ്യ ശാസ്സന…

തൃശൂർ: അവധി ദിനത്തിൽ കളള് ഷാപ്പ് സന്ദർശനം നടത്തിയ കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രന് പരസ്യശാസ്സന.സെക്രട്ടറിയും ജീവനക്കാരുമൊപ്പം ആഗസ്റ്റ് 15 ന് പുള്ള് പരിസരത്തെ ഷാപ്പിൽ കയറിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഷീജ പവിത്രനെ പാർട്ടി എൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്ന് വിലയിരുത്തിയാണ് പരസ്യ ശാസനക്ക് വിധേയമാക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഷാപ്പിൽ ഇരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും കോൺഗ്രസ്സ് , ബിജെപി കക്ഷികൾ പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരികയും ചെയ്തിരുന്നു. പാർട്ടിയിലെ ഒരു വിഭാഗവും പ്രസിഡണ്ടിന് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടിരുന്നു. അവധി ദിനത്തിൽ സഹപ്രവർത്തകരുമൊത്ത് ഭക്ഷണം കഴിക്കാൻ പോയതാണെന്ന വിശദീകരണമാണ് പ്രസിഡണ്ട് നല്കിയത്. നടപടി ആവശ്യപ്പെട്ട് കാട്ടൂർ ഗ്രാമവേദി പ്രസിഡണ്ട് വർഗ്ഗീസ് ചാലിശ്ശേരി തദ്ദേശ വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും ജില്ലാ കളക്ടർക്കും പരാതി നല്കിയിരുന്നു.

Please follow and like us: