സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കെ വി ചന്ദ്രൻ ഒല്ലൂരിൽ ട്രെയിൻ തട്ടി മരിച്ചു …
ഇരിങ്ങാലക്കുട : പട്ടണത്തിലെ കലാ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സംഗമേശ വിലാസം റോഡിൽ വടക്കേ വാരിയത്ത് ചന്ദ്രൻ അന്തരിച്ചു. 82 വയസ്സായിരുന്നു. വൈകീട്ട് ഒല്ലൂരിൽ വച്ച് ട്രെയിൻ തട്ടിയായിരുന്നു മരണം . മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിൽ. ഗീതയാണ് ഭാര്യ. സ്മിത, നന്ദകുമാർ എന്നിവർ മക്കളും ശശി, ശ്രീദേവി എന്നിവർ മരുമക്കളുമാണ്.