കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പുല്ലുർ – ആനുരുളി സ്വദേശിയായ പോലീസ് ഡ്രൈവർ അറസ്റ്റിൽ…

കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പുല്ലുർ – ആനുരുളി സ്വദേശിയായ പോലീസ് ഡ്രൈവർ അറസ്റ്റിൽ…

ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സിൽ വച്ച് കോളേജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസ് ഡ്രൈവർ അറസ്റ്റിൽ.പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ്മോൻ (38 വയസ്സ്) നെയാണ് സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രാണത്ത് വച്ചായിരുന്നു പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പോലീസ് പറഞ്ഞു.പെൺകട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് സഹയാത്രികർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന്  ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിൽ എത്തി പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കൊച്ചിയിൽ പോലീസ് വകുപ്പിൽ അന്വേഷണ വിഭാഗത്തിൽ ഡെപ്യൂട്ടേഷനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതിയായ രതീഷ്. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Please follow and like us: