തൃപ്രയാർ നാട്ടിക ബീച്ചിൽ നിന്നും എംഡിഎംഎ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപനമുടമ പിടിയിൽ…
തൃപ്രയാർ:വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക ബീച്ച് ജുമാ മസ്ജിദ് പള്ളിക്ക് തെക്കു വശം താമസിക്കുന്ന
രായംമരക്കാർ വീട്ടിൽ ഷാനവാസ് (50)
എന്നയാളെയാണ് രണ്ടു പാക്കറ്റിൽ ആക്കി സൂക്ഷിച്ചിരുന്ന
എംഡിഎംഎ സഹിതം കൈയിൽ നിന്നും പിടികൂടിയത്.
തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ അന്തിക്കാട് പോലീസ് പെരിങ്ങോട്ടുകര വെച്ച് വലപ്പാട് പുതിയ വീട്ടിൽ അനസ് (30),കോതകുളം ബീച്ച് പുതിയ വീട്ടിൽ സാലിഹ് (29)എന്നീ യുവാക്കളെ എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കൾക്ക് എംഡിഎംഎ നൽകിയത് ഷാനവാസ് ആണെന്ന് അറിവായതും.
തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ ജില്ലാ ഡിസിബി ഡിവൈഎസ്പി ഷാജ് ജോസ്, ഡാൻസാഫ് സി ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ വലപ്പാട് സി ഐ സുശാന്ത്, ഉദ്യോഗസ്ഥരായ സ്റ്റീഫൻ, ജയകൃഷ്ണൻ, ഷിനിൽ, മിഥുൻ കൃഷ്ണ,ഷറഫുദ്ധീൻ, മാനുവൽ എന്നിവരടങ്ങിയ പോലീസ് സംഘം ഷാനവാസിന്റെ വീട് റെയ്ഡ് നടത്തിയപ്പോഴാണ്, ഷാനവാസ് അരയിൽ പ്രത്യേകം കെട്ടിയിരുന്ന തുണി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തത്.
പിടിയിലായ ഷാനവാസ് നാട്ടിക ബീച്ചിൽ വീടിനോട് കാറ്ററിങ് സ്ഥാപനം നടത്തി വരികയാണ്.കാറ്ററിങ് സെർവിസിന്റെ മറവിൽ ഇടക്ക് ബാംഗ്ലൂർ പോയി എംഡിഎംഎ കൊണ്ടുവന്നു നാട്ടിൽ രഹസ്യമായി വില്പന നടത്തുകയാണ് ചെയ്യുന്നത്.