വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും പത്ത് മാസത്തെ കിറ്റുകളുടെ കമ്മീഷൻ നല്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ ധർണ്ണ…

വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും പത്ത് മാസത്തെ കിറ്റുകളുടെ കമ്മീഷൻ നല്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ ധർണ്ണ…

ഇരിങ്ങാലക്കുട:  റേഷൻ വ്യാപാരികളുടെ മുടങ്ങിക്കിടക്കുന്ന കമ്മീഷൻ നൽകുക, ഓണത്തിന് അനുവദിച്ച അലവൻസ് നൽകുക,മുടങ്ങിക്കിടക്കുന്ന 10 മാസത്തെ കിറ്റ് കമ്മീഷൻ നൽകുക,വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക,മണ്ണെണ്ണ, പഞ്ചസാര  കമ്മീഷൻ കാലോചിതമായി പരിഷ്കരിക്കുക, മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ പൂർണമായും വിതരണത്തിന് നൽകുക, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി അരിയുടെ വിതരണം സുഗമമാക്കുക, മണ്ണെണ്ണ വാതിൽപടിയായി റേഷൻ കടകളിൽ എത്തിക്കുക ,ഈ പോസ് തകരാർ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികളുടെ ധർണ്ണ.റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ
സമരം ജില്ലാ പ്രസിഡണ്ട് പി ഡി പോൾ ഉദ്ഘാടനം ചെയ്തു.
താലൂക്ക് സെക്രട്ടറി പി മധു, ജയാനന്തൻ, ജോൺസൺ മാത്തള, ജോൺസൺ അക്കരക്കാരൻ, ജോജോ മാമ്പിള്ളി ,എലിസബത്ത് റാണി തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: