പോക്സോ കേസിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും വിധിച്ച് കൊണ്ട് കോടതി വിധി…
ഇരിങ്ങാലക്കുട:പ്രായപൂർത്തിയാവാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുംവിധിച്ചു. കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാള പള്ളിപ്പുറത്ത് പൊയ്യ ഷാപ്പുംപടി കളത്തിൽ വീട്ടിൽ ആൻ്റണി മകൻ ആൻസിലിൻ (35 വയസ്സ് )എന്നയാളെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 376 (2) വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി. നാലര വയസ്സുകാരി ആയ ബാലികയെ എക്സറേ റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ളതാണ് ചാർജ് ചെയ്ത കേസ് .പിഴത്തുക അടക്കാത്ത പക്ഷം രണ്ടുവർഷംതടവു ശിക്ഷകൂടി അനുഭവിക്കേണ്ടിവരും.കൊടുങ്ങല്ലൂർ എസ് ഐ ആയിരുന്ന പി കെ പത്മരാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരുന്ന പി എ വർഗീസ് ആണ് .എ എസ് ഐ ആയിരുന്ന എം ടി സന്തോഷ്, .സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജനി എന്നിവർ കേസിൽ പ്രോസിക്യൂഷനെ സഹായിച്ചു .