നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കടകൾ അടപ്പിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കുമെതിരെ കർശന നടപടിയെന്ന് പോലീസ്..
ഇരിങ്ങാലക്കുട: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.കടകമ്പോളങ്ങൾ അധികവും അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ ഒന്നും സർവീസ് നടത്തുന്നില്ല.കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്.സ്വകാര്യ വാഹനങ്ങളും നിരത്തുകളിലുണ്ട്. മേഖലയിൽ ഇത് വരെ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.