പെരിങ്ങോട്ടുകര   താന്ന്യത്ത് കഞ്ചാവ് വേട്ട; പ്രതി ഒളിവിൽ..

പെരിങ്ങോട്ടുകര   താന്ന്യത്ത് കഞ്ചാവ് വേട്ട; പ്രതി ഒളിവിൽ..

തൃശ്ശൂർ:  അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ, പെരിങ്ങോട്ടുകര താന്ന്യത്ത് തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, തൃശൂർ റൂറൽ കെ ഒൻപത്  സ്‌ക്വാഡും, അന്തിക്കാട് പോലീസും സംയുക്തമായി  നടത്തിയ റെയ്ഡിലാണ് താന്ന്യം അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസൽ (30)
എന്നയാളുടെ വീട്ടിൽ നിന്നും  ഒരു കിലോ 42 ഗ്രാം കഞ്ചാവ്  പോലീസ് ഡോഗ്  റാണയുടെ സഹായത്തോടെ പിടികൂടിയത്.പോലീസ് സംഘം എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.

പെരിങ്ങോട്ടുകര, തൃപ്രയാർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ  മുഖ്യ ആളാണ് ഫാസിൽ. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി   ഐശ്വര്യ ഡോൺഗ്രെ ഐപിഎസ്  ന്റെ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ ജില്ലാ ഡിസിബി ഡി വൈ എസ് പി ഷാജ് ജോസ്, ഡാൻസാഫ് സി ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ  അന്തിക്കാട്  എസ് ഐ ഹരീഷ് എം സി  തൃശൂർ റൂറൽ ഡാൻസാഫ് എസ് ഐ  സ്റ്റീഫൻ, എ എസ് ഐ  ജയകൃഷ്ണൻ, ഉദ്യോഗസ്ഥരായ ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ,ഷറഫുദ്ധീൻ,  വിവാ, മാനുവൽ, അരുൺ,സിദ്ധിക്ക് ഷമീർ, രാഗേഷ്, ജോജോ, അരുൺ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

Please follow and like us: