സ്വച്ഛ് അമൃത് മഹോൽസവ്; സ്വച്ഛതാ റാലിയും ശുചീകരണ പ്രവർത്തനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ…
ഇരിങ്ങാലക്കുട: സ്വച്ഛ് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ഛത ലീഗിൻ്റെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു .തുടർന്ന് കൗൺസിലർമാർ, വ്യാപാര വ്യവസായികൾ, യൂത്ത് ക്ലബ്ബ് വളണ്ടിയർമാർ,ഹരിതകർമസേന, കുടുംബശ്രീ, തൊഴിലുറപ്പ്,വിവിധ സ്കൂളുകളുടെ എൻ സി സി, എസ് പി സി, എൻഎസ്എസ് , പ്രതിനിധികൾ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, മുൻസിപ്പൽ എംപ്ലോയിസ് റിക്രിയേഷൻ ക്ലബ്ബ്, എന്നിവരടങ്ങുന്ന ശുചിത്വ റാലി സംഘടിപ്പിച്ചു . നഗരസഭാ വൈസ് ചെയർമാൻ ടിവി ചാർലി അധ്യക്ഷതവഹിച്ചു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് പദ്ധതി അവതരണം നിർവഹിച്ചു.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സുജ സജീവ് കുമാർ ,സിസി. ഷിബിൻ ,ജെയ്സൺ പാറേക്കാടൻ, ജിഷ ജോബി,യൂത്ത് കോഡിനേറ്ററു൦ റാലി ക്യാപ്റ്റനുമായ പ്രവീൺസ് ഞാറ്റു വെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ,മുൻസിപ്പൽ എംപ്ലോയിസ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി സുനിൽ കുമാർ കെ എം, സിഡിഎസ് ചെയർപേഴ്സൺമാരായ ഷൈലജ ബാലൻ ,പുഷ്പാവതി പി കെ എന്നിവർ ആശംസകൾ നേർന്നു. കൗൺസിലർ പി ടി ജോർജ് സ്വാഗതവും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എം സൈനുദ്ദീൻ നന്ദിയും പറഞ്ഞു. .റാലിയുടെ ഭാഗമായി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്ട്രീറ്റ് പ്ലേ, ഹരിതകർമസേന അംഗങ്ങളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി .തുടർന്ന് തൊഴിലുറപ്പ് പ്രതിനിധികൾ ,ഹരിത കർമ്മ സേന അംഗങ്ങൾ ,ആരോഗ്യവിഭാഗം കണ്ടിജൻറ് ജീവനക്കാർ , യൂത്ത് ക്ലബ്ബ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ബൈപാസ് റോഡ്, ഫാദർ ഡിസ്മാസ് റോഡ് എന്നീ സ്ഥലങ്ങൾ ശുചീകരിച്ചു. രാജ്യമെമ്പാടും ആഘോഷിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗിൽ പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ യുവ ഇരിങ്ങാലക്കുട ടീമിൻ്റെ പ്രവർത്തനങ്ങൾക്കും ക്യാമ്പയിനും ജനപ്രതിനിധികൾ , നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്.കെ.എം, ഹെൽത്ത് സൂപ്പർവൈസർ കെ എം സൈനുദ്ദീൻ വിവിധ നഗരസഭ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി .