വെള്ളാങ്ങല്ലൂരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ..
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽ നിന്നും പണവും വിലകൂടിയ മൊബൈൽ ഫോണും കളവ് ചെയ്ത ഇളമനസ്സ് എന്നറിയപ്പെടുന്ന വെളയനാട് കോളനിയിൽ തറയിൽ വീട്ടിൽ റിജുവിനെ (22 വയസ്സ്)ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു .പറമ്പ് നനക്കുന്നതിന് വന്ന പ്രതി മോട്ടോർ ഷെഡ്ഡിൽ വെച്ചിരുന്ന ഉടമയുടെ ബാഗിൽ നിന്നാണ് പണവും മൊബൈൽ ഫോണും കവർന്നത്. പിടിയിലായ റിജു ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണ് .സി ഐ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ എസ് ഐ എം എസ് ഷാജൻ, എസ് ഐ ക്ലീറ്റസ്, എഎസ്ഐ സേവ്യർ,ജനമൈത്രി ബീറ്റ് ഓഫീസർ രാഹുൽ അമ്പാടൻ, സിപിഒ മാരായ സബീഷ്, ജിഷ, സജീഷ് എറവക്കാട് , ലൈജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.