പുല്ലൂരിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു..
ഇരിങ്ങാലക്കുട: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട സ്വദേശി വേലംപറമ്പില്‍ വീട്ടില്‍ ബാബു മകന് അനന്തു (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30 ന് പുല്ലൂര്‍ ശിവക്ഷേത്രത്തിന്റെ കുളത്തിലാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമൊത്ത് കുളത്തില്‍ നീന്തി കുളിക്കുന്നതിനിടയില്‍ നിലയില്ലാത്ത ഇടത്തെത്തിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ കുളത്തില്‍ നിന്നും എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്ലസ് ടു പഠനത്തിന് ശേഷം മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പൂർത്തീകരിച്ചിരിക്കുകയായിരുന്നു.അമ്മ: രാധ. സഹോദരിമാര്‍: ബബിത, സബിത. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.