അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ അക്രമിക്കാൻ ശ്രമിച്ച കേസിൽ അന്നമനട സ്വദേശിയായ പ്രതി പിടിയിൽ…
മാള:അർധരാത്രി ആയുധവുമായി കല്ലൂരിലെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അന്നമനട തൈക്കൂട്ടം അണ്ണാറയിൽ താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ‘ പാതിരാ അംബു’ എന്നറിയപ്പെടുന്ന അംബുജാക്ഷൻ ( 35 ) എന്നയാളെ
മാള സി ഐ സജിൻ ശശി അറസ്റ്റു ചെയ്തു.
ഈ മാസം പതിനഞ്ചാം തിയ്യതി
രാത്രി പന്ത്രണ്ടു മണിയോടെ പ്രതി ആയുധവുമായി വന്ന് മോഷണശ്രമം നടത്തിയതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി യിൽ നിന്നും
ലഭിച്ചിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അംബുജാക്ഷനെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
ഈ കേസിലെ പരാതിക്കാരിയുടെ വീട്ടിൽ കഴിഞ്ഞ ഏപ്രിൽ മാസം രാത്രി പന്ത്രണ്ട് മണിക്ക് മുഖം മൂടി ധരിച്ച് ആയുധവുമായി വീട്ടു പറമ്പിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വീട്ടുകാർ ബഹളം വച്ചപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷവും അംബുജാക്ഷൻ അന്നമനടയിലെ മറ്റൊരു വീട്ടിൽ രാത്രി അതിക്രമിച്ചു കയറി സ്ത്രീകൾക്കു നേരെ അതിക്രമം നടത്തിയ കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
രാത്രി സമയങ്ങളിൽ കറങ്ങി നടന്ന് സ്ത്രീകളെ ഉപദ്രവിക്കുന്ന സ്വഭാവമുള്ളതിനാലാണ് ഇയാൾ നാട്ടിൽ പാതിരാ അംബു എന്നറിയപ്പെടുന്നത്.അന്വേഷണ സംഘത്തിൽ എസ്സ്, ഐ രമ്യ കാർത്തികേയൻ, സ്പെഷൽ ബ്രാഞ്ച് ഓഫീസർ മുരുകേഷ് കടവത്ത്, സീനിയർ സിപിഒ മാരായ ജിബിൻ കെ ജോസഫ് , സിദീജ, എഎസ്ഐ ജസ്റ്റിൻ, എന്നിവരാണ് ഉണ്ടായിരുന്നത്.