സാമൂഹ്യനീതി വകുപ്പിൻ്റെ ‘ വി കെയർ ‘ പദ്ധതിയിൽ കൈകോർക്കാൻ അഞ്ച് ലക്ഷത്തോളം  എൻസിസി, എൻഎസ്എസ് വളണ്ടിയർമാരും; സംസ്ഥാനതല ഉദ്ഘാടനം നാളെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ..

സാമൂഹ്യനീതി വകുപ്പിൻ്റെ ‘ വി കെയർ ‘ പദ്ധതിയിൽ കൈകോർക്കാൻ അഞ്ച് ലക്ഷത്തോളം  എൻസിസി, എൻഎസ്എസ് വളണ്ടിയർമാരും; സംസ്ഥാനതല ഉദ്ഘാടനം നാളെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ..

തൃശ്ശൂർ: കേരള സാമൂഹ്യസുരക്ഷാ മിഷൻ്റെ ആഭിമുഖ്യത്തിൽ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘വി-കെയർ’ ജീവകാരുണ്യപദ്ധതിയിൽ സംസ്ഥാനത്തെ എൻഎസ്എസ്, എൻസിസി വോളണ്ടിയർമാർ കൈകോർക്കുന്നതിന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ തുടക്കമാവും. സെപ്റ്റംബർ ർ 17ന് രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പദ്ധതിയുടെ  ഉദ്ഘാടനം നിർവ്വഹിക്കും.

ഭാരിച്ച ചികിത്സാചിലവുള്ളതും സങ്കീർണ്ണവുമായ രോഗമുള്ളവർക്കും സഹായം ലഭ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിച്ച സംരംഭമാണ് ‘വി-കെയർ’. വൃക്ക മാറ്റിവെയ്ക്കൽ, മജ്ജ മാറ്റിവെയ്ക്കൽ, കരൾ മാറ്റി വെയ്ക്കൽ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകൾക്കും മറ്റു അടിയന്തിര ശസ്ത്രക്രിയകൾക്കും ‘വി-കെയർ’ സഹായിക്കുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ  22 സെല്ലുകളിലായി 4000 എൻ.എസ്.എസ് യൂണിറ്റുകളും വോളണ്ടിയർമാരും പ്രോഗ്രാം കോ-ഓ‍ഡിനേറ്റർമാരും, 42 ബറ്റാലിയനുകളിലെ 92000 എൻസിസി വോളണ്ടിയർമാരും ആയിരം അദ്ധ്യാപകരും  പദ്ധതിയുടെ പ്രാധാന്യം ഏറ്റെടുത്ത് ഇതിനായി അണിനിരക്കും.   ഗുരുതര രോഗം ബാധിച്ച ഗുണഭോക്താക്കൾക്ക് കരൾ-കിഡ്നി-മജ്ജ മാറ്റിവയ്ക്ക്ൽ ശസ്ത്രക്രിയകൾ, ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ, നാഡീസംബന്ധമായ ശസ്ത്രക്രിയകൾ, ഡീപ്പ് സ്റ്റിമുലേഷൻ സർജറി, മറ്റ് അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയ്ക്ക് ഗുണഭോഗക്താക്കളുടെ സാമ്പത്തികസ്ഥിതിയും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സാച്ചെലവും വിലയിരുത്തി മൂന്നു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാസഹായം അനുവദിക്കുന്ന  വി കെയർ പദ്ധതി.

‘വി.കെയർ’ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ വളരെ സുതാര്യമായാണ് കൈകാര്യം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് പരിശോധിക്കാനും അറിയാനും കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതിയിലെ വിനിയോഗ വിവരങ്ങൾ. കൂടാതെ, എല്ലാ വർഷവും സോഷ്യൽ ആൻഡ് ഫിനാൻഷ്യൽ ഓഡിറ്റും നടത്തിയാണ് പദ്ധതി മുന്നോട്ടു പോവുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവർക്ക് മിഷന്റെ ഓൺലൈൻ പെയ്‌മെന്റ് ഗേറ്റ് വേ വഴി  ചെറുതും വലുതുമായ തുകകൾ മിഷൻ ഫണ്ടിലേയ്ക്ക് സംഭാവനയായി നൽകാവുന്നതാണ്.
തൃശ്ശൂർ ജില്ല എൻഎസ്എസ് കോ-ഓഡിനേറ്റർ  ഡോ. ടി വി ബിനു, എൻസിസി 23കെ ബറ്റാലിയൻ കേണൽ സുനിൽ നായർ, വി കെയർ പ്രൊജക്ട് കോ-ഓഡിറ്റേർ ഡോ സുബി സുകുമാരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: