കരുവന്നൂർ ബാങ്ക് സാമ്പത്തികതട്ടിപ്പ്;  സഹകാരികൾക്ക്  ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ ബിജെപി പ്രവർത്തകരുടെ പട്ടിണിസമരം…

കരുവന്നൂർ ബാങ്ക് സാമ്പത്തികതട്ടിപ്പ്;  സഹകാരികൾക്ക്  ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ ബിജെപി പ്രവർത്തകരുടെ പട്ടിണിസമരം…

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ  ബിജെപി  പ്രവർത്തകർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പട്ടിണി സമരം സംഘടിപ്പിച്ചു.ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം ലഭിക്കാതെ ചികിൽസ മുടങ്ങി മരണപ്പെട്ട മാപ്രാണം സ്വദേശി  ഫിലോമിനയുടെ ഭർത്താവ് ദേവസ്സി ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.കർഷകമോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ് പട്ടിണിസമര സന്ദേശം നൽകി.ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു, മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം സെകട്ടറിമാരായ ഷിത് രാജ്,രാമചന്ദ്രൻ കോവിൽ പറമ്പിൽ,ആർച്ച അനീഷ്കുമാർ,മണ്ഡലം കമ്മറ്റിയംഗം രമേഷ് വി സി, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ്,ജന സെക്രട്ടറി സന്തോഷ് കാര്യാടൻ, സെക്രട്ടറി ഗിരീഷ് കാരക്കട, ടൗൺ ഏരിയ ജന സെക്രട്ടറി ബൈജു കൃഷ്ണദാസ്,കൗൺസിലർ മായ അജയൻ,ഷിയാസ് പാളയംകോട്, രാജൻ കുഴപ്പുള്ളി, ഗോപാലകൃഷ്ണൻ,ആർട്ടിസ്റ്റ് പ്രഭ,ലാമ്പി,ബേബി എന്നിവർ നേതൃത്വം നൽകി.

Please follow and like us: