ആവേശം വാനോളമുയർത്തി സംഗീതനിശ ; വർണ്ണോജ്ജ്വലമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് ‘വർണ്ണക്കുട’ മഹോത്സവത്തിന് സമാപനം.
ഇരിങ്ങാലക്കുട : ആഘോഷങ്ങൾ അന്യം നിന്ന കോവിഡ് കാലഘട്ടത്തിന് ശേഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഒത്തൊരുമിക്കാനായൊരുക്കിയ കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ ആവേശകരമായി സമാപിച്ചു. സമാപന ദിവസമായ ചൊവ്വാഴ്ച്ച അയ്യങ്കാവ് മൈതാനത്ത് നടന്ന സമാപന സമ്മേളനം മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.യും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. ബഹു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ബഹു. റവന്യൂ മന്ത്രി കെ രാജൻ ,ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ശ്രീമതി നഞ്ചിയമ്മ, ആർ.എൽ.വി രാമകൃഷ്ണൻ,അയ്യപ്പക്കുട്ടി ഉദിമാനം, പി.കെ.കിട്ടൻ മാസ്റ്റർ,ചന്ദ്രൻ, മുരളി എന്നിവരെ യോഗത്തിൽ ആദരിച്ചു.കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, ജില്ല പഞ്ചായത്തംഗം ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിത ബാലൻ,വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് .ജെ.ചിറ്റിലപ്പിള്ളി, ജോജോ.കെ.ആർ, ധനേഷ്.കെ.എസ്, തമ്പി.കെ.എസ്, ലത സഹദേവൻ, ഷീജ പവിത്രൻ, സീമ പ്രേംരാജ് , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, അഡ്വ.ജോബി.പി.ജെ, അശോകൻ ചരുവിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ.വിജയ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തിന് മുമ്പ് റിഥം ഓഫ് ഫോക്ക് നാടൻ പാട്ടുത്സവവും സമ്മേളനശേഷം തൈക്കൂടം ബ്രിഡ്ജിൻ്റെ മ്യൂസിക് ബാൻറും അരങ്ങേറി.