ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ കർഷക ചന്തകളുമായി വിഎഫ്പിസികെ യും; ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട ഉൾപ്പെടെ പതിനാറ് കേന്ദ്രങ്ങളിൽ..

ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ കർഷക ചന്തകളുമായി വിഎഫ്പിസികെ യും; ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട ഉൾപ്പെടെ പതിനാറ് കേന്ദ്രങ്ങളിൽ..

ഇരിങ്ങാലക്കുട: ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻകൗൺസിലും.വിഎഫ്പിസികെ യുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ പതിനാറ് കർഷക ചന്തകളാണ് സെപ്റ്റംബർ 7 വരെ പ്രവർത്തിക്കുന്നത്.കർഷകരിൽ നിന്നും നാടൻ പച്ചക്കറികൾ സംഭരിച്ചു പൊതുവിപണിയേക്കാൾ 30%വിലക്കുറവിൽ ഓണം വിപണികളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.. മറുനാടൻ പച്ചക്കറികളും ശീതകാലപച്ചക്കറികളും ഹോർട്ടികോർപ്പ് മുഖേന സംഭരിക്കും.രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് കർഷകചന്തകളുടെ പ്രവർത്തനസമയം.
ഇരിങ്ങാലക്കുട ചന്തക്കന്നിൽ പഴയ പള്ളിയുടെ തെക്ക് വശത്തായി ആരംഭിച്ച കർഷക ചന്തയുടെ ഉദ്ഘാടനംവാർഡ് മെമ്പർ ഫെനി എബിൻ വെള്ളാനിക്കാരൻ നിർവഹിച്ചു.കരുവന്നൂർ വിപണി പ്രസിഡന്റ്‌ കെ. സി. ജെയിംസ് അധ്യക്ഷതവഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജർ ജഹാഗിർ കാസിം, തൊട്ടിപ്പാൾ വിപണി പ്രസിഡന്റ്‌ പി. കെ. ദാസൻ, മുരിയാട് വിപണി പ്രസിഡന്റ്‌ രവീന്ദ്രൻ പി. കെ. എന്നിവർ ആശംസകൾ നേർന്നു. വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജർ അരുൺകുമാർ സ്വാഗതവും പോൾ എൻ ഡി നന്ദിയും പറഞ്ഞു.

Please follow and like us: