വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ കിഴുപ്പുള്ളിക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ…
ഇരിങ്ങാലക്കുട: വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴുപ്പുള്ളിക്കര സ്വദേശി
ഞൊണ്ടത്തുപറമ്പിൽ ഹാസിം മുഹമ്മദ് ഹനീഫിനെയാണ് (36) എസ്ഐ
അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരാഞ്ചിറയിലെ
സൗത്ത് ഇന്ത്യൻ ബാങ്കിൽ 180 ഗ്രാം മുക്കുപണ്ടം പണയം വച്ച് 5.5 ലക്ഷം രൂപ
തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൊലീസ് ചോദ്യം ചെയ്തതിൽ നിന്ന്
കൊടുങ്ങല്ലൂർ, അന്തിക്കാട് സ്റ്റേഷനുകളുടെ പരിധിയിൽ സമാനമായ തട്ടിപ്പ്
പ്രതി നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. എസ്ഐമാരായ മണികണ്ഠൻ,
ശ്രീലക്ഷ്മി, രവി, സിപിഒമാരായ ശബരി, കിരൺ എന്നിവരും പൊലീസ്
സംഘത്തിലുണ്ടായിരുന്നു.