മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ…

മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ…

മാള: കുഴൂരിലെ  സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ എരവത്തൂർ സ്വദേശി വെട്ടിയാടൻ വീട്ടിൽ ലിന്റോ (39)  എന്നയാളെ മാള പോലീസ്   അറസ്റ്റു ചെയ്തു.ഈ വർഷം ജൂലൈ മാസം മുതൽ ആഗസ്റ്റ്  മാസം വരെ അഞ്ചു തവണകളിലായി 82 ഗ്രാം മുക്ക് പണ്ടം  പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .

ഈ കേസിൽ മറ്റൊരു പ്രതി കോഴിക്കോട് കോടഞ്ചേരി സ്വദേശി കോകണ്ടത്തിൽ വീട്ടിൽ അലൺ ജോൺ ( 25 )  എന്നയാളെ ഈ മാസം ഇരുപത്തിമൂന്നാം തീയതി പോലീസ്  അറസ്റ്റ് ചെയ്തിരുന്നു .

കുഴൂരിലെ സ്വകാര്യ ബാങ്കിൽ ഓഡിറ്റിംങ് വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണം ആണ് പ്രതികൾ പണയം വെച്ചതെന്ന് കണ്ടെത്തിയത്.

പ്രതികൾ മുക്കുപണ്ടമാണ് പണയം വച്ചതെന്ന്  മനസ്സിലാക്കിയ ബാങ്ക് മാനേജർ സന്ധ്യ മാള പോലീസിൽ  ഇക്കഴിഞ്ഞ 28 -ാം തിയ്യതിയാണ് പരാതി നൽകിയത്.
പരാതിയെ  തുടർന്ന്  അലൻ ജോണിനെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ റിമാന്റിൽ കഴിയുകയുമാണ്.കൂട്ടാളി
പിടിയിലായതറഞ്ഞ ലിന്റോ  അന്നു തന്നെ ഒളിവിൽ പോവുകയായിരുന്നു.
അയൽ സംസ്ഥാനത്തേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപമുള്ള  റിസോർട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഒളിവിൽ പോയ  പ്രതിയെ പിടികൂടുന്നതിനായി മാള സി ഐ  സജിൻ ശശി യുടെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ  എസ് ഐ രമ്യ കാർത്തികേയൻ ,
എഎസ്ഐ   സുധാകരൻ .കെ. ആർ.    രഹസ്യാന്വേഷണ വിഭാഗം
ഓഫീസർ മുരുകേഷ് കടവത്ത് ,   സൈബർ സെൽ ഉദ്യോഗസ്ഥൻ ബിനു  എം.ജെ. എന്നിവരാണ് ഉണ്ടായിരുന്നത്.

Please follow and like us: