ഇരിങ്ങാലക്കുട വിദ്യാജ്യോതി മതബോധനകേന്ദ്രം റൂബിജൂബിലി നിറവില്‍; ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ നാലിന് കൊടകര സഹൃദ എഞ്ചിനീയറിംഗ് കോളജില്‍…
ഇരിങ്ങാലക്കുട: രൂപത മതബോധന കേന്ദ്രമായ വിദ്യാജ്യോതിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന റൂബിജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ നാലിന് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജില്‍വച്ച് നടക്കും.അന്നേ ദിവസം രാവിലെ 8.30ന് ഫെയ്ത്ത് എക്സ്പോയോടെ പരിപാടികള്‍ ആരംഭിക്കും. 9.45ന് മൂന്ന് സമ്മേളന വേദികളില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോയ് പാലിയേക്കര, മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍ എന്നിവര്‍ നിലവിളക്ക് തെളിയിച്ച് ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി ക്ലാസുകള്‍ നടക്കും.11 മണിക്ക് നടക്കുന്ന യോഗത്തിന് ദീപിക ബാലജനസഖ്യം ഡയറക്ടര്‍ റവ. ഫാ. റോയ് കണ്ണന്‍ചിറയില്‍ സിഎംഐ നേതൃത്വം നല്‍കും. 12.30ന് ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളികണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്ന റൂബി ജൂബിലി സമാപന സമ്മേളനത്തില്‍ ഡയാലിസിന് സാമ്പത്തികസഹായം നല്‍കും. ആന്റണി മൂലന് (2021-ലെ കേരളസംസ്ഥാനപുരസ്ക്കാരം നേടിയ തൃശൂര്‍ ജില്ലയിലെ കിഴക്കേ ചാലക്കുടി സ്പെഷല്‍ വില്ലേജ് ഓഫീസര്‍), നയോമി പോള്‍ (വല്ലപ്പാടി ഇടവകയിലെ എട്ട് മക്കളുടെ അമ്മയായ മതാധ്യാപിക), അല്‍ഫോസ് ജോസഫ് (സംഗീത സംവിധായകന്), വര്‍ഗീസ് വാഴപ്പിള്ളി, ജോസ് മാളിയേക്കല്‍, പി.എല്‍. ചാക്കോ (മതബോധന ആനിമേറ്റര്‍മാര്‍), കൊച്ചപ്പന് വാതുക്കാടന്‍ (വിദ്യാജ്യോതി എക്കൗണ്ടന്റ്) ഫാ. ഷിബു നെല്ലിശേരി (കിഡ്നി ദാതാവ്), ഡോ. സിസ്റ്റര്‍ സെറിന്‍ വിന്‍സന്റ് സിഎച്ച്എഫ് (ആതുരശുശ്രൂഷക), ഫ്രാന്‍സീസ് പുറത്തൂര്‍ (വിശ്വാസപരിശീലന രംഗത്ത്മികച്ച ശുശ്രൂഷകന്) എന്നിവരെ ആദരിക്കും. സീറോമലബാര്‍ സഭ മതബോധന കമ്മീഷന് സെക്രട്ടറി ഫാ. ഡോ. തോമസ് മേല്‍വെട്ടത്ത് അധ്യക്ഷത വഹിക്കും. 2.15ന് ആഘോഷമായ കൃതജ്ഞത ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ജീസസ്യൂത്തിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്ന്, ഡിവൈന്‍ ടീം, കടുക് യൂട്യൂബ് വെബ്സീരിസ് ടീം, ലഹ്മ ടീം എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്പറമ്പ് മതബോധന ഡയറക്ടര്‍ ഫാ. ഷെറന്‍സ് എളംതുരുത്തി, ജനറല്‍ കണ്‍വീനര്‍ പിഎഫ് ആന്റണി മാസ്റ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.