സമൂഹമാധ്യമം വഴി പരാതി ;ബൈക്കിൽ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി..

സമൂഹമാധ്യമം വഴി പരാതി ;ബൈക്കിൽ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി..

ചാലക്കുടി: മയക്കുമരുന്നിനെതിരെ കേരള എക്‌സൈസ് വകുപ്പിന്റെ പുതിയ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സമൂഹമാധ്യമം വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി മേലൂരിൽ നിന്നും രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസ് ന്റെ നേതൃത്വത്തിൽ ഉള്ള റേഞ്ച് പാർട്ടി പിടികൂടി. ചാലക്കുടി മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശി ചെമ്മീന്നാട്ടിൽ സുബ്രൻ മകനും 12ഓളം ക്രിമിനൽ കേസിലെ പ്രതിയുമായ കോക്കാൻ സുബി എന്ന് വിളിക്കുന്ന സുബീഷ് (40 വയസ്സ് ), മേലൂർ കൂവകാട്ടുകുന്ന് പോക്കാടൻ ശ്രീകാന്ത്  (46 വയസ്സ് )എന്നിവരെയാണ് രണ്ടു കിലോ കഞ്ചാവുമായി ചാലക്കുടി എക്‌സൈസ് പിടികൂടിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മയക്കു മരുന്ന് പിടികൂടുന്നതിനു രൂപീകരിച്ച ഷാഡോ ടീമിന് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമം വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലൂർ ഭാഗങ്ങളിൽ നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്  രണ്ടുകിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. തോട്ടങ്ങൾ പാട്ടത്തിനെടുത്തു അതിന്റെ മറവിൽ ആണ് പ്രതികൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. മേല്പറഞ്ഞ തോട്ടങ്ങളിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  തോട്ടം മേഖല കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വില്പനക്കായി  കൊണ്ടുപോയിരുന്ന രണ്ടുകിലോ കഞ്ചാവ് പിടികൂടിയത് .ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം എറണാംകുളത്തു എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാർ മാർഗം തോട്ടങ്ങളിൽ എത്തിച്ചു ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതി.  ചാലക്കുടി റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജിന്റോ ജോൺ, പ്രിവൻ്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, പ്രിൻസ്, മധ്യമേഖല എക്‌സൈസ് കമ്മിഷണർ സ്ക്വാഡ്  അംഗം കൃഷ്ണ പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബെന്നി, ബിബീൻ വിൻസെന്റ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിജി ,ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: