മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി..
ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 10 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 4 മണിക്ക് ശ്രീകൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് നിന്ന് താളമേളവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര 5 മണിയോടെ ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഘോഷയാത്രയിൽ 1500 ഓളം പങ്കെടുക്കുമെന്ന് എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.തുടർന്ന് ശ്രീനാരായണ ഹാളിൽ ചേരുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം തൃശ്ശൂർ നാദലയം അവതരിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. സമാജം സെക്രട്ടറി വേണു തോട്ടുങ്ങൽ, ട്രഷറർ ദിനേഷ്കുമാർ എളന്തോളി, സമാജം വികസന കമ്മിറ്റി ജനറൽ കൺവീനർ എം കെ വിശ്വംഭരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.