ഗുണ്ടാ ആക്രമണം; മൂന്ന്  പ്രതികൾ മാള പോലീസിൻ്റെ  പിടിയിൽ..

ഗുണ്ടാ ആക്രമണം; മൂന്ന്  പ്രതികൾ മാള പോലീസിൻ്റെ  പിടിയിൽ..

മാള : മാള വലിയപറമ്പിൽ ബ്ലോക്ക് ഓഫീസിനു സമീപം റോഡിൽ വച്ച്  അരിയംവേലിൽ വീട്ടിൽ സഹജൻ (59)  എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രമോദ്  (29) ,
വലിയപറമ്പ് സ്വദേശികളായ  പള്ളിയിൽ വീട്ടിൽ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടിൽ
രാജീവ് (42) എന്നിവരെ മാള സിഐ  സജിൻ ശശി അറസ്റ്റ് ചെയ്തു.

വധശ്രമമടക്കം 25 ഓളം  ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളും ,   മാള സ്റ്റേഷൻ റൗഡിയും,  കാപ്പ നിയമം പ്രകാരം ജയിൽ  ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയയാളുമാണ്
പ്രമോദ് . ലഹരി ഉപയോഗിച്ച് ഗുണ്ടകൾ പരസ്പരം വഴക്കു കൂടുന്ന സമയം ഇവരുടെ  സമീപത്തുകൂടി പോയപ്പോൾ പ്രതികൾ അനാവശ്യമായി സഹജനെ മർദ്ദിക്കുകയായിരുന്നെന്ന്  നാട്ടുകാർ പോലീസിനോട് പറഞ്ഞു.

മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ
സഹജൻ സമീപത്തുള്ള കളള് ഷാപ്പിലേക്ക് ഓടിക്കയറിയപ്പോൾ പ്രതികളും ഷാപ്പിൽ കയറി അവിടെ ഉണ്ടായിരുന്ന കളള് കുപ്പി കൊണ്ട് സഹജന്റെ തലക്ക്  അടിച്ചതിൽ ഗുരുതര പരിക്കു പറ്റിയിരുന്നു.
ചാലക്കുടി സർക്കാർ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്കു ശേഷം സഹജനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു.

പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതികളെ പിടികൂടിയ സംഘത്തിൽ എസ് ഐ  രമ്യ കാർത്തികേയൻ,  സ്പെഷൽ ബ്രാഞ്ച് ഉദ്യോസ്ഥൻ മുരുകേഷ് കടവത്ത് , എഎസ്ഐ  റോജു എന്നിവരാണ് ഉണ്ടായിരുന്നത്.

Please follow and like us: