ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ഭക്ഷ്യവിതരണ വകുപ്പിൻ്റെ നേത്യത്വത്തിൽ പരിശോധന; എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്…
ഇരിങ്ങാലക്കുട: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണത്തിൻ്റെ മുന്നോടിയായി മുകുന്ദപുരം താലൂക്ക് സപ്ലെ ആഫീസർ ജോസഫ് ആന്റോയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റിലെ പൊതുവിപണി പരിശോധന .
വില വിവരം പ്രദർശിപ്പിക്കാതിരിക്കൽ, അളവുതൂക്ക ഉപകരണങ്ങൾ മുദ്രവക്കാതിരിക്കൽ ,കരിഞ്ചന്തയും, പൂഴ്ത്തി വെയ്‌പ്പും എന്നീ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന. അരി മൊത്തവ്യാപാര കേന്ദ്രങ്ങൾ, പലവ്യഞ്ജന, പച്ചക്കറി, മൽസ്യ മാംസ വിൽപ്പന കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയടക്കം 36 സ്ഥപനങ്ങളിലാണ് പരിശോധിച്ചത്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത നാലും ത്രാസ് സീൽ ചെയ്തതിൻ്റെ രേഖകൾ സൂക്ഷിക്കാത്തതുമായ നാലും സ്ഥാപനങ്ങൾക്ക് കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് നല്കി.
റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജേഷ്, ലിജ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ ജോസ് എന്നിവരും പരിശോധനാ ടീമിലുണ്ടായിരുന്നു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.